// // // */
ഈയുഗം ന്യൂസ്
June 21, 2022 Tuesday 12:27:38pm
ദോഹ: ഖത്തർ എയർവേസിനെതിരെ ഇന്ത്യയിൽ നടക്കുന്ന കാമ്പയിനും ബഹിഷ്ക്കരണാഹ്വാനവും ഒരുതരത്തിലും കമ്പനിയെ ബാധിക്കില്ലെന്നും അത് ഗൗനിക്കുന്നില്ലെന്നും ഖത്തർ എയർവെയ്സ് സി.ഇ.ഓ അക്ബർ അൽ ബാക്കർ.
ദോഹയിൽ നടക്കുന്ന അയാട്ട സമ്മേളനത്തിൽ വെച്ച് ദി ഹിന്ദു പത്രത്തിന്റെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായാണ് അൽ ബാക്കർ ഇക്കാര്യം പറഞ്ഞത്.
"തെറ്റിദ്ധാരണ മൂലമാണ് ഈ ബഹിഷ്കരണ ആഹ്വാനം. തെറ്റിദ്ധരിക്കപ്പെട്ട ചില വ്യക്തികളാണ് ഇതിനുപിന്നിൽ. അതിനെക്കുറിച് എന്തെങ്കിലും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആർക്കെതിരെയും ആർക്കും എന്തും പറയാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്," അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഇൻഡിഗോ എയർലൈനിൽ ഓഹരി വാങ്ങാൻ ഖത്തർ എയർവേസ് നടത്തുന്ന ശ്രമങ്ങളെ ഈ വിവാദം ബാധിച്ചിട്ടില്ലെന്നും അൽ ബാക്കർ പറഞ്ഞു.പ്രവാചകനിന്ദയെത്തുടർന്നുണ്ടായ വിവാദത്തിന് ശേഷം ഇന്ത്യയിൽ വലതുപക്ഷ ശക്തികൾ ഖത്തർ എയർവേസിനെതിരെ രംഗത്ത് വന്നിരുന്നു.