// // // */ E-yugam


ഈയുഗം ന്യൂസ്
June  20, 2022   Monday   11:54:59am

news



whatsapp

ദോഹ: ഹമദ് ഇന്റർനേഷണൽ എയർപോർട്ടിന്റെ ഭംഗിയും വിശാലതയും ആഡംബരവും കണ്ട് സ്തബ്ധയായി പ്രമുഖ നൈജീരിയൻ നടി ഉച്ചേ ഓഗ്‌ബോഡോ.

ഇതുപോലൊരു എയർപോർട്ട് നമ്മൾ നൈജീരിയക്കാർക്ക് എന്ന് ലഭിക്കും എന്ന് ചോദിച്ച് ഉച്ചേ ഓഗ്‌ബോഡോ ദോഹ എയർപോർട്ടിൽ ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി.

എയർപോർട്ടിന്റെ വലിപ്പം കാരണം മൂന്ന് പ്രാവശ്യം വഴിതെറ്റിയതായും ഓഗ്‌ബോഡോ അത്ഭുതത്തോടെ പറയുന്നു.

"ദൈവമേ, ഈ എയർപോർട്ട് പോലെ കണ്ണഞ്ചിപ്പിക്കുന്ന സ്ഥാപനങ്ങൾ എൻ്റെ നാട്ടുകാർക്ക് എന്ന് ലഭിക്കും? ഇതിൻറെ വലിപ്പം! ട്രെയിൻ, റോഡ്, ടണൽ ബസ്സ് ... " ഓഗ്‌ബോഡോ വിസ്മയത്തോടെ പറയുന്നു.

"ഇതിന് ഒരു സംസ്ഥാനത്തിന്റെ വലിപ്പമുണ്ട്. എൻ്റെ കണക്ഷൻ ഫ്ലൈറ്റ് പിടിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പ്രാവശ്യം വഴിതെറ്റി. ഞാനിപ്പോൾ ഓടുകയാണ്. സമയമില്ല, രക്ഷിക്കണേ ദൈവമേ."

ആഫ്രിക്കൻ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.

ലോകത്തെ ഏറ്റവും നല്ല എയർപോർട്ട് ആയി ഹമദ് ഇന്റർനേഷണൽ എയർപോർട്ട് കഴിഞ്ഞയാഴ്ച്ച തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Comments


   Best is the Best of Best and the Next is in the Heaven that is thetopest

Page 1 of 1