// // // */ E-yugam


ഈയുഗം ന്യൂസ്
June  19, 2022   Sunday   04:41:55pm

news



whatsapp

ദോഹ: നിരവധി റോഡുകളും പാലങ്ങളും മറ്റു ഗതാഗത മാർഗ്ഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ട്രാൻസ്പോർട്ടേഷൻ പദ്ധതിക്ക് ഖത്തർ രൂപം നൽകി.

ട്രാൻസ്പോർട്ടേഷൻ മാസ്റ്റർ പ്ലാൻ 2050 എന്ന പേരിലറിയപ്പെടുന്ന പദ്ധതി ഞായറാഴ്ച നടന്ന ചടങ്ങിൽ ട്രാൻസ്‌പോർട് മന്ത്രി ജാസ്സിം സൈഫ് അഹ്മദ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു.

2050 ന് മുമ്പായി 67 ഗതാഗത പദ്ധതികൾ പൂർത്തിയാക്കും. 770 കിലോമീറ്റർ നീളത്തിൽ റോഡുകൾ നിർമിക്കാൻ 37 പദ്ധതികളും 540 കിലോമീറ്റർ നീളത്തിലുള്ള മറ്റു ഗതാഗത മാർഗ്ഗങ്ങൾക്കായി 30 പ്രോജെക്ടുകളും മാസ്റ്റർ പ്ലാനിലുണ്ട്.

ലോക കപ്പിന് ശേഷവും ഖത്തറിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കുകയുമാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം.

നിരവധി കാർ പാർക്കിംഗ് പദ്ധതികളും പ്ലാനിന്റെ ഭാഗമായുണ്ട്. ലുസൈൽ സിറ്റിയെ എക്സ്പ്രസ്സ്വേയുമായി ബന്ധിപ്പിക്കും. 39 കിലോമീറ്റർ നീളം വരുന്ന ഈ റോഡിൽ 25 പുതിയ ഇന്റർസെക്ഷനുകൾ ഉണ്ടായിരിക്കും.

Comments


Page 1 of 0