// // // */
ഈയുഗം ന്യൂസ്
June 18, 2022 Saturday 04:53:11pm
ദോഹ: ലോകത്തെ ഏറ്റവും നല്ല എയർപോർട്ട് ആയി ദോഹയിലെ ഹമദ് ഇന്റർനേഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ദുബൈക്ക് 14 ആം സ്ഥാനം മാത്രം.
ഏവിയേഷൻ റേറ്റിംഗ് കമ്പനിയായ സ്കൈട്രാക്സ് യാത്രക്കാർക്കിടയിൽ നടത്തുന്ന വാർഷിക സർവേയിലാണ് ദോഹ എയർപോർട്ട് തുടർച്ചയായ രണ്ടാം തവണയും ലോകത്തെ ഏറ്റവും നല്ല എയർപോർട്ടിനുള്ള അവാർഡ് കരസ്ഥമാക്കിയത്.
ലോകത്തുള്ള 550 എയർപോർട്ടുകൾ സർവേയിൽ വിലയിരുത്തപ്പെട്ടു. ടെർമിനലിന്റെ ഭംഗി, സൗകര്യങ്ങൾ, സീറ്റിങ്, വൈഫൈ ലഭ്യത, റെസ്റ്റോറന്റ് സൗകര്യങ്ങൾ, ഷോപ്പുകൾ, സർവിസ് നിലവാരം എന്നിവയാണ് വിലയിരുത്തപ്പെട്ടത്.
ലോകത്തെ ഏറ്റവും നല്ല 20 എയർപോർട്ടുകളിൽ 10 എണ്ണം ഏഷ്യയിലും 10 എണ്ണം യുറോപ്പിലുമാണ്. ഏറ്റവും നല്ല പത്തു എയർപോർട്ടുകൾ താഴെപ്പറയുന്നവയാണ്: ദോഹ, ടോക്കിയോ, സിങ്കപ്പൂർ, ജപ്പാനിലെ നരിത എയർപോർട്ട്, സൗത്ത് കൊറിയയിലെ ഇഞ്ചിയോൺ, പാരീസ്, ജർമനിയിലെ മ്യൂനിച്, ഇസ്താൻബുൽ, സൂറിക്ക്, ജപ്പാനിലെ കൺസൈ.
പതിനാലാം സ്ഥാനമാണ് ദുബായ് എയർപോർട്ടിന്. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചു സ്ഥാനങ്ങൾ ഉയർന്നാണ് ഈ വർഷം 14 ആം സ്ഥാനത്തെത്തിയത്.
ആദ്യത്തെ 20 സ്ഥാനങ്ങളിൽ ഗൾഫിലെ മറ്റു എയർപോർട്ടുകൾ ഇല്ല.