// // // */
ഈയുഗം ന്യൂസ്
June 18, 2022 Saturday 04:07:11pm
ദോഹ: ജൂൺ ആദ്യം വാരം ഓൺലൈൻ വഴി നടന്ന 2021-2022 വർഷ കാലയളവിലെ താംഹീദുൽ മർഅ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് സമ്മാനങ്ങൾ നൽകി.
വ്യാഴാഴ്ച സി ഐ സി മൻസൂറ ഹാളിലാണ് സമ്മാനദാന ചടങ്ങും പഠിതാക്കളുടെ സംഗമവും അരങ്ങേറിയത്.
വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: താജ് ആലുവ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവർ ഏറെ ചൊദ്യം ചെയ്യപ്പെടുന്ന അപരവത്കരിക്കപ്പെടുന്ന വർത്തമാന കാലത്ത് സ്ത്രീകൾ മതവിജ്ഞാനം കരസ്തമാക്കുന്നതിന്റെ പ്രാധാന്യം വളരെ വിലയേറിയതാണെന്നും ഭാവി തലമുറക്ക് വിജ്ഞാനം പകർന്ന് നൽകാൻ മാതാക്കളായ സ്ത്രീകൾക്കാണ് ഏറെ സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു .
ജൂൺ ആദ്യ വാരം നടന്ന പരീക്ഷകളിൽ ഫായിസ അബ്ദുസലാം (ഒന്നാം സ്ഥാനം) ജസിമോൾ ഇബ്രാഹിം,ഷാഹിന ഷെഫീഖ് (രണ്ടാം സ്ഥാനം) സാഹിറ ബാനു (മൂന്നാം സ്ഥാനം) സമീറ ഹനീസ്,ഫെബിദ അബ്ദുൽ കരിം,സിൽമിയ അസീസ് തുടങ്ങിയവർ എക്സലൻസ് സ്ഥാനവും കരസ്ഥമാക്കി.
തംഹീദുൽ മർഅ അധ്യാപകരെയും ആദരിച്ച പരിപാടിയിൽ വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് സ്വാഗതവും ജനറൽ സെക്രട്ടറി സറീന ബഷീർ നന്ദിയും പറഞ്ഞു. വിമൻ ഇന്ത്യ എക്സിക്യൂട്ടീവ് അംഗങ്ങൾ സുനില ജബ്ബാർ , ലുലു അഹ്സന, ബബീന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വിമൻ എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിമൻ ഇന്ത്യ ഖത്തർ കഴിഞ്ഞ ആറു വർഷമായി ഇസ്ലാമിന്റെ അടിസ്ഥാന ശിലകളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ഖത്തറിലെ സ്ത്രീകൾക്ക് പകർന്നു നൽകുന്ന സർട്ടിഫിക്കേറ്റ് കോഴ്സ് ആണ് തംഹീദുൽ മർഅ.
സ്ത്രീകൾക്ക് ദീനി അവബോധം നിലനിർത്താനും തുടർച്ചയായി മതപഠനം നല്കുന്നതുമായ ഒരു സ്മാർട്ട് എഡ്യൂക്കേഷൻ പദ്ധതിയിൽ പത്ത് സെന്ററുകളിലായ് 200 ഓളം പഠിതാക്കൾ ഉണ്ട് .