// // // */ E-yugam


ഈയുഗം ന്യൂസ്
June  18, 2022   Saturday   01:11:38pm

news



whatsapp

ദോഹ: ഗൾഫ് നിവാസികൾക്ക്‌ വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട്.

ഇതിനായുള്ള കരട് നിയമം തയ്യാറാക്കിയതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ബിസിനസ് ന്യൂസ് വെബ്സൈറ്റിനെ ഉദ്ധരിച്ച് ദുബായിലെ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ബിസിനസ്സ്, ടൂറിസം, ഉംറ ആവശ്യങ്ങൾക്ക് സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ വർക്ക് വിസയുള്ള ചില പ്രത്യേക കാറ്റഗറിയിലുള്ളവർക്ക് ഇത് പ്രയോജനപ്പെടും എന്ന് റിപ്പോർട്ട് പറയുന്നു.

അതേസമയം ഈ വിസ ഉപയോഗിച്ച് ഹജ്ജ് നിർവഹിക്കാൻ സാധ്യമല്ല.

നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങി ചുരുക്കം ചില വിഭാഗങ്ങൾക്കൊഴികെ മറ്റുള്ളവർക്ക് വിസ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജി.സി.സി താമസക്കാർക്കായി പുതിയ വിസ സ്കീം കൊണ്ടുവരുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖതീബ് കഴിഞ്ഞയാഴ്‌ച ഒരു ടി.വി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Comments


Page 1 of 0