// // // */ E-yugam


ഈയുഗം ന്യൂസ്
June  09, 2022   Thursday   11:26:12pm

news



whatsapp

ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്മെന്റ് ഖത്തറിലെ ഇന്ത്യൻ നഴ്സസ് സംഘടന യൂണിക്കുമായി (UNIQ) ചേർന്ന് നടത്തിയ ട്രാഫിക് അവയർനെസ് സെമിനാർ ശ്രദ്ധേയമായി.

നഴ്സുമാരും കുടുംബാംഗങ്ങളും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരും ഡ്യൂൺ ട്രൂപ്പേഴ്സ് അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.

ട്രാഫിക് ബോധവത്കരണ സെമിനാറിന് ഫൈസൽ അൽ ഹുദവി നേതൃത്വം നൽകി. ട്രാഫിക് വിഭാഗം ഒഫീഷ്യൽസ്ന്റെ സാന്നിധ്യത്തിൽ നടന്ന സെമിനാറിൽ UNIQ പ്രസിഡന്റ്‌ മിനി സിബി, വൈസ് പ്രസിഡന്റ്‌ ലുത്ഫി കലമ്പൻ, എക്സിക്യൂട്ടീവ് അംഗം ജിസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

സംശയ നിവാരണം, നിയമ വശങ്ങൾ, സുരക്ഷിത ഡ്രൈവിങ് തുടങ്ങി നിരവധി ഉപകാരപ്രദമായ വിഷയങ്ങൾ സെമിനാറിൽ ചർച്ചയായി. ട്രാഫിക് വിഭാഗം UNIQ നെ പ്രത്യേകം അഭിനന്ദനന്ദിച്ചു.

Comments


Page 1 of 0