// // // */
ഈയുഗം ന്യൂസ്
June 08, 2022 Wednesday 01:40:36pm
ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ (WMF) ജൂൺ 3 ന് അഗ്രികൾചർ ആൻഡ് എൻവിറോണ്മെന്റല് ഫോറം കോർഡിനേറ്റർ അനീഷ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വക്ര ബീച്ച് ക്ലീൻ അപ്പ് നടത്തി. ഡോ: അബ്ദുൽ ഖാദർ, SGS - എൻവിറോണ്മെന്റല് മാനേജർ, ഓൺലൈൻ പരിസ്ഥിതി ദിന സന്ദേശം നൽകി.
WMF മിഡിൽ ഈസ്റ്റ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം, WMF ഖത്തർ പ്രവർത്തകരായ സുനിൽ, രുഷാര, വീണ, മൻസൂർ, അജാസ്, സത്യരാജ്, രാജേഷ്, മനോജ്, സുരേഷ്, ഹനാസ് ,ജോസഫ് എന്നിവർ പങ്കെടുത്തു.