// // // */
ഈയുഗം ന്യൂസ്
June 08, 2022 Wednesday 12:35:21pm
ദോഹ: മിനിസ്ട്രി ഓഫ് ഇന്റീരിയർ ഹോസ്പിറ്റലിൽ (പോലീസ് ക്ലിനിക്) വർഷങ്ങളായി സേവനം നടത്തിയിരുന്ന, ഖത്തറിൽ ആരോഗ്യബോധവത്കരണ പരിപാടികളിലും പൊതുസേവന പരിപാടികളിലും സജീവ സാന്നിധ്യമായിരുന്ന ഡോ: അനസ് കോലഞ്ചേരിക്ക് ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം ഖത്തർ (ഐ പി എഫ് ക്യൂ) യാത്രയയപ്പ് നൽകി.
ഐ പി എഫ് ക്യൂ വിന്റെ മുൻകാല സംഘാടക സമിതി അംഗവും സജീവപ്രവർത്തകനുമായിരുന്ന ഡോക്ടർ വിവിധ മെഡിക്കൽ ക്യാമ്പുകൾക്കും ബോധവത്കരണ പരിപാടികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
ദോഹയിലെ പ്രൊഫഷണൽ ഫുട്ബോൾ ടൂർണ്ണമെന്റുകളിലെ മികച്ച കളിക്കാരൻ കൂടിയാണ് ഡോക്ടർ അനസ്.
ദോഹയിലെ സൈത്തൂൻ റസ്റ്റോറന്റ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ഷാഫി, സെക്രട്ടറി ബിജു നിർമൽ, മുഹമ്മദ് ഹുസൈൻ തുടങ്ങിയവർ ഡോക്ടർ അനസിന്റെ ശോഭനമായ ഭാവിക്ക് ആശംസകൾ നേർന്നു.