// // // */
ഈയുഗം ന്യൂസ്
June 07, 2022 Tuesday 06:28:58pm
ദോഹ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണെന്ന് ഖത്തർ സംസ്കൃതി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന കാഴ്ചപ്പാടാണ് ഇന്ത്യ എക്കാലവും ഉയർത്തിപ്പിടിച്ചത്. അതിനു വിരുദ്ധമായ പ്രസ്താവനയാണ് ബിജെപി വക്താവ് നൂപുർ ശർമയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.
രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ള ആളുകൾ തന്നെ ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനത്തിനു ക്ഷതമേൽപ്പിക്കുന്ന നടപടിയാണ്. ഇത്തരം നടപടികളിൽ നിന്നും ബിജെപി നേതാക്കൾ പിന്തിരിയണമെന്നും, കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സംസ്കൃതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.