// // // */ E-yugam


ഈയുഗം ന്യൂസ്
June  04, 2022   Saturday   12:54:44am

news



whatsapp

ദോഹ: ഖത്തർ പ്രവാസി മലപ്പുറം ജില്ലയിലെ തലക്കടത്തൂർ സുലൈമാൻ പടി സ്വദേശി താഴത്തെതിൽ അബുബക്കർ (49) നാട്ടിൽ നിര്യാതനായി. ഖത്തറിലെ ലാറി എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു അബുബക്കർ.

അർബുദ രോഗം ബാധിച്ചതിനാൽ ചികിത്സാർത്ഥം നാട്ടിൽ പോയതായിരുന്നു അദ്ദേഹം. ഐ.സി.എഫ് അൽ ഖോർ, തുമാമ്മ യുണിറ്റ് സെക്രട്ടറി കൂടിയായിരുന്നു എന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

കബറടക്കം ഇന്ന് രാവിലെ ഒൻപതു മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഭാര്യ: ഫൗസിയ. മക്കൾ: മുസമ്മിൽ, ഫർസാന, സഫ നസ്രിൻ മുസവിർ. മരുമകൻ: ഷഫീൽ.

Comments


Page 1 of 0