// // // */ E-yugam


ഈയുഗം ന്യൂസ്
May  31, 2022   Tuesday   12:52:10pm

news



whatsapp

ദോഹ: യുവ എഴുത്തുകാരൻ സജി ജേക്കബിന്റെ ആദ്യത്തെ കവിതാസമാഹാരം "ആദാമിന്റെ ഷോവനിസ്റ് മരണങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ കലാക്ഷേത്രയിൽ വച്ച് നടന്നു. പ്രമുഖ എഴുത്തുകാരി ഷീല ടോമി യുവഎഴുത്തുകാരൻ സുഹാസ് പാറക്കണ്ടിക്ക് പുസ്തകത്തിന്റെ കോപ്പി നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

തൻസീം കുറ്റ്യാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാഥ് ശങ്കരൻകുട്ടി പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. വേറിട്ട അവതരണ ശൈലികൊണ്ട് നാട്ടുകാഴ്ചകളെ വരച്ചുകാട്ടുന്ന നിറമുള്ള വായനാനുഭവമാണ് പുസ്തകത്തിന്റേതെന്ന് ശ്രീനാഥ് അഭിപ്രായപ്പെട്ടു.

നവാസ്‌ ഗുരുവായൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബദറുദ്ദീൻ മുഹമ്മദ്‌, ശ്രീകല പ്രകാശൻ, സുനിൽ പെരുമ്പാവൂർ, അബ്ബാസ്‌ ഒടമലക്കുണ്ട്‌, സുധീഷ് സുബ്രമണ്യൻ തുടങ്ങി കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകളറിയിച്ചുകൊണ്ട് ചടങ്ങിൽ സന്നിഹിതരായിരുന്നു.

താൻ നടന്നു തീർത്ത വഴികളിലെ നിറം മങ്ങാതെ കിടക്കുന്ന ഓർമകളുടെ അടയാളപ്പെടുത്തലുകളാണ് പല കവിതകളുമെന്നും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ എഴുത്തുകാരൻ പറഞ്ഞു.

പുസ്തകത്തിന്റെ ആദ്യകോപ്പി എഴുത്തുകാരന്റെ ജന്മനാടായ ചാലക്കുടി പോട്ടയിലെ പി വി എഫ് ലൈബ്രറിക്ക് സമർപ്പിച്ചു. പി വി എഫ് ലൈബ്രറിക്കു വേണ്ടി കോപ്പി മുഖ്യ രക്ഷാധികാരി പൊറിഞ്ചു വെളിയത്ത് എഴുത്തുകാരന്റെ പിതാവ് ജേക്കബ് പി പി യിൽ നിന്നും ഏറ്റുവാങ്ങി. ലിറ്റി പൊറിഞ്ചു, ബിൻസി സജി, ഫാദർ സാന്റോ പുല്ലൻ, സ്റ്റാൻലി പുല്ലൻ, ബിജിത് ബാബു എന്നിവർ ആദ്യകോപ്പി സമർപ്പിക്കൽ ചടങ്ങിൽ പങ്കെടുത്തു.

പാരമ്പര്യ പാട്രിയാർക്കി രീതികളുടെ നേർച്ചിത്രം വരച്ചു കാട്ടുന്ന പതിനാറു കവിതകളടങ്ങുന്ന "ആദാമിന്റെ ഷോവനിസ്റ് മരണങ്ങൾ" യൂണികോഡ് സെല്ഫ് പബ്ലിഷിംഗ് കമ്പനിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറുപത് രൂപ വിലയുള്ള പുസ്തകത്തിന്റെ കോപ്പികൾ ആമസോണിൽ ലഭ്യമാണെന്ന് പ്രസാധകർ അറിയിച്ചു.

news

Comments


Page 1 of 0