// // // */
ഈയുഗം ന്യൂസ്
May 30, 2022 Monday 01:34:23pm
ദോഹ: തിരുരങ്ങാടി പി.എസ്. എം.ഓ കോളേജ് ഹിസ്റ്ററി - എക്കണോമിക്സ് വിഭാഗം തലവനും ചരിത്രകാരനുമായിരുന്ന ഡോ: മുസ്തഫ കമൽ പാഷയുടെ നിര്യാണത്തിൽ പി.എസ്. എം.ഓ കോളേജ് അലുംനി അസോസിയേഷൻ ഖത്തർ അനുശോചനം രേഖപ്പെടുത്തി.
അഡ്വൈസറി കമ്മറ്റി ചെയര്മാന് റഫീഖ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ: അബ്ദുൽ അസീസ് വീഡിയോ കോൺഫെറെൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു.
അബ്ദുൽ ഹക്കീം കാപ്പൻ, ഹസീബ് KT, ഉസ്മാൻ കല്ലൻ, ജാഫർ CH, അബ്ദുൽ അസീസ് CK, മുബഷിർ, ഷഹനാസ് ബാബു, സഫ്‌വാൻ എന്നിവർ സംസാരിച്ചു.