// // // */ E-yugam


ഈയുഗം ന്യൂസ്
May  30, 2022   Monday   11:09:12am

news



whatsapp

ദോഹ: ലഡാക്കിലെ അപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളിയും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നിവാസി കൂടിയായ ഹവിൽദാർ മുഹമ്മദ് ഷൈജൽ ഉൾപ്പെടെയുള്ള ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) അനുശോചന യോഗം സംഘടിപ്പിക്കുന്നു.

ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് ഐ.സി.സി മുംബൈ ഹാളിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കന്മാരും ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുക്കും.

പരിപാടിയിൽ പങ്കെടുക്കുന്നതിന് 33065549 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments


Page 1 of 0