// // // */
ഈയുഗം ന്യൂസ്
May 28, 2022 Saturday 10:21:09pm
ദോഹ: ഖത്തറിൽ പ്രവാസികളായ പട്ടാമ്പിക്കാരുടെ ക്ഷേമത്തിനും സൗഹൃദങ്ങൾ നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന പട്ടാമ്പി കൂട്ടായ്മ 2022 ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അബുഹമൂർ അൽ ജസിറ അക്കാഡമി ഗ്രൗണ്ടിൽ വെച്ച് സ്പോർട്സ് മീറ്റ് 2022 നടത്തി.
വീശിഷ്ട അതിഥികൾ പങ്കെടുത്ത പരിപാടിയിൽ പട്ടാമ്പി കൂട്ടായ്മ അംഗങ്ങൾ അണിനിരന്ന വേൾഡ് കപ്പ് ഐക്യദാർഢ്യ റാലി മഞ്ഞപടയുടെ ബാൻഡ് മേളത്തോടെ നടത്തി. ഫൈസൽ പുളിക്കൽ, ഹനീഫ്, ബാബു, നിസാർ,എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൊതുപരിപാടിയിൽ സെക്രട്ടറി ഷാഫി പാടാതൊടി സ്വാഗതവും പ്രസിഡന്റ് മുഹമ്മദ് ഫൈസൽ പുളിക്കൽ സ്പോർട്സ് മീറ്റ് ഉത്ഘാടനവും നിർവഹിച്ചു.
തുടർന്ന് നടന്ന ഫുട്ബോൾ മത്സരങ്ങൾ ഷബീബ്, ഷാജി, നിസാർ, ഫൈസൽ ബാബു, മുസ്തഫ എന്നിവർ നിയന്ത്രിച്ചു. കുട്ടികൾക്കായുള്ള വിവിധ കായിക പരിപാടികൾക്കു പട്ടാമ്പി കൂട്ടായ്മ വനിത വിങ് നേതൃത്വം നൽകി.
ഫൈസൽ ബാബു നയിച്ച ടീം ഓറഞ്ച് ഫൈനലിൽ വിജയിച്ച് റോളിംഗ് ട്രോഫി കരസ്ഥമാക്കി. വിജയികൾക്ക് സീനിയർ മെംബേർമാരായ അൻവർ, സൈദലവി ഇഖ്ബാൽ, നാസർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ എല്ലാ അംഗങ്ങൾക്കും അലി, ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ ടീ ഷർട്ടും ഭക്ഷണവും വിതരണം ചെയ്തു. പരിപാടിയുടെ രെജിസ്ട്രേഷന് ഷാനവാസ്, ഫിറോസ്, ഫാസിൽ എന്നിവർ നേതൃത്വം നൽകി.
സ്പോർട്സ് മീറ്റിന്റെ വിജയത്തിന് പങ്കെടുത്ത ആളുകൾക്കും സ്പോൺസർ മാർക്കും വൈസ് പ്രസിഡന്റ് ഷമീർ നന്ദി അറിയിച്ചു.