// // // */ E-yugam


ഈയുഗം ന്യൂസ്
May  27, 2022   Friday   02:20:37pm

news



whatsapp

ദോഹ: ഇൻകാസ് ഖത്തറിന്റെ സ്ഥാപകനേതാവും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന ശ്രീ കെ സി വർഗീസിന്റെ 16 മത് അനുസ്മരണദിനം കോട്ടയം കമ്മിറ്റി വ്യാഴാഴ്ച ഓൾഡ് ഐഡിയൽ സ്കൂളിൽ സംഘടിപ്പിച്ചു.

പ്രവാസലോകത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത നിറഞ്ഞ സദസ്സിനെ നവീൻ പള്ളം സ്വാഗതം ചെയ്തു.

സോണി സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സമീർ ഏറാമല പ്രസംഗിച്ചു. ജോൺ ഗിൽബർട്ട് മുഖ്യ പ്രഭാഷണം നടത്തി.

ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസസമൂഹത്തിന്റെ അത്താണിയായി മൂന്ന് പതിററാണ്ടൊളം സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ ജ്വലിച്ച് നിന്ന തികഞ്ഞ മനുഷൃ സ്നേഹിയായിരുന്നു കെ സി എന്ന് എല്ലാവരും വിളിക്കുന്ന ശ്രി കെ സി വർഗീസ്സ്. ഖത്തർ ഇൻകാസിന്റെ സ്ഥാപക നേതാവും എംബസ്സികളുടെ കീഴിലെ അപ്പെക്സ് ബോഡികളുടെ രൂപീകരണത്തിലും തുടർപ്രവർത്തനങ്ങളിലും സജീവമായ സംഭാവനകൾ നല്കിയ കെ സി ICBF ഭാരവാഹിയായും ICC പ്രസിഡണ്ടായും പ്രവർത്തിച്ചു.

കെ സി യെ അനു്മരിച്ചുകൊണ്ട് വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധികരിച്ചു ശ്രീരാജ്, അഷ്‌റഫ്‌ വടകര, ജോർജ്, സലിം ഇടശ്ശേരി, ശ്രീജിത്ത്‌, മധു, ജോർജ് അഗസ്റ്റിൻ, ജോബി, ജോമോൻ, ജിജോ ജോർജ് എന്നിവർ അനുസ്മരണപ്രസംഗം നടത്തി.

കെ സി യുടെ സഹധർമ്മിണി ആനി വർഗീസിന്റെ ലൈവ് വോയ്സ് മെസ്സേജും യോഗത്തിൽ അവതരിപ്പിച്ചു.

കോട്ടയം ജനറൽ സെക്രട്ടറി ലിയോ നന്ദി അറിയിച്ചു.

Comments


Page 1 of 0