// // // */
ഈയുഗം ന്യൂസ്
May 27, 2022 Friday 01:36:22pm
ദോഹ: വേൾഡ് കപ്പ് ദിവസങ്ങളിൽ തിരക്കൊഴിവാക്കാനും ടൂർണമെന്റിൽ കളിക്കുന്ന 32 ടീമുകളുടെ രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസ് നടത്താനും മറ്റു പല റൂട്ടുകളും ക്യാൻസൽ ചെയ്യുകയോ സർവിസുകൾ വെട്ടിച്ചുരുക്കുകയോ ചെയ്യുമെന്ന് ഖത്തർ അയർവേസ് സി.ഇ.ഓ അക്ബർ അൽ ബാക്കർ പറഞ്ഞു.
വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അൽ ബാക്കർ ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്ലൈറ്റുകളുടെ ഷെഡ്യൂളിലും മാറ്റം വരുത്തും.
ഇപ്പോഴുള്ള ഏകദേശം 70 ശതമാനം സെർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുമെന്നും കൂടുതൽ ഫ്ലൈറ്റുകൾ ഉൾപ്പെടുത്താനാണിതെന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെന്റ് സമയത്ത് ദോഹ എയർപോർട്ടും ഹമദ് എയർപോർട്ടും ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിക്കും.
രണ്ട് അയർപോർട്ടുകളിലൂടെ ഒരു ദിവസം 16,000 യാത്രക്കാർ ദോഹയിലെത്തും.
ദോഹ എയർപോർട്ടിൽ 5,000 മുതൽ 6,000 വരെ ഫുട്ബോൾ ആരാധകരും ഹമദ് എയർപോർട്ടിൽ 8,000 മുതൽ 10,000 യാത്രക്കാരും ഒരു ദിവസം എത്തും.