// // // */ E-yugam


ഈയുഗം ന്യൂസ്
May  26, 2022   Thursday   05:19:29pm

news



whatsapp

ദോഹ: ഖത്തർ വേൾഡ് കപ്പ് 2022 നു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറിലെ പട്ടാമ്പി കൂട്ടായ്മ അണിയിച്ചൊരുക്കുന്ന സ്പോർട്സ് മീറ്റ് 2022 അബുഹമൂർ അൽ ജസിറ സ്കൂൾ സ്റ്റേഡിയത്തിൽ നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4.30 മുതൽ 9.00 മണി വരെ നടക്കും.

വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ ഫുട്ബാൾ ടൂർണമെന്റും വടംവലിയും കുട്ടികൾക്കായുള്ള വിവിധ ഇനം കായിക പരിപാടികളും ഖത്തർ മഞ്ഞപടയുടെ ബാൻഡ് മേളത്തോടുകൂടെ നടത്തപെടുന്നു.

ഖത്തറിലെ പട്ടാമ്പികാരായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Comments


Page 1 of 0