// // // */
ഈയുഗം ന്യൂസ്
May 26, 2022 Thursday 04:58:37pm
ദോഹ: ഇന്ത്യൻ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു ജൂൺ ആദ്യ വാരം ഖത്തർ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആദ്യമായാണ് നായിഡു ഖത്തർ സന്ദർശിക്കുന്നത്.
മെയ് 30 മുതൽ ജൂൺ 7 വരെ നടത്തുന്ന വിദേശപര്യടനത്തിൻ്റെ ഭാഗമായാണ് ഖത്തർ സന്ദർശനം. ഖത്തറിന് പുറമെ ഗാബോൺ, സെനെഗൽ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
ജൂൺ 4 ന് ഖത്തറിലെത്തി ജൂൺ 7 ന് സന്ദർശനം അവസാനിക്കും. ഇന്ത്യ-ഖത്തർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50 ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വൈസ് പ്രസിഡന്റിന്റെ സന്ദർശനം.
ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഖത്തറിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖ ഇന്ത്യക്കാരുമായും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.