// // // */ E-yugam


ഈയുഗം ന്യൂസ്
May  26, 2022   Thursday   12:54:06pm

news



whatsapp

ദോഹ: വേൾഡ് കപ്പ് മാച്ച് ദിവസങ്ങളിൽ ഖത്തർ അയർവേസ്‌ മറ്റു നാല് ഗൾഫ് വിമാന കമ്പനികളുമായി ചേർന്ന് ദോഹയിലേക്ക് ഷട്ടിൽ സർവീസ് നടത്തുമെന്ന് ഖത്തർ അയർവേസ്‌ അറിയിച്ചു.

"ഗൾഫിലെ പ്രധാന വിമാന കമ്പനികളുമായി കൈകോർക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. മിഡിൽ ഈസ്റ്റ് മേഖലയിൽ ആദ്യമായി നടക്കുന്ന ലോക കപ്പ് ഒരു സ്പെഷ്യൽ ലോക കപ്പ്‌ ആക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം," ഖത്തർ അയർവേസ്‌ സി.ഇ.ഓ അക്ബർ അൽ ബാക്കർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കുവൈത് അയർവേസ്‌, ഒമാൻ എയർ, ഫ്‌ളൈ ദുബായ്, സൗദിയ എന്നീ അയർലൈനുകളുമായി ചേർന്ന് ദുബായ്, മസ്കറ്റ്, കുവൈത് സിറ്റി, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിൽ നിന്ന് ലോക കപ്പ് ടിക്കറ്റ് എടുത്ത ആരാധകർക്കായി ദിവസേന ഷട്ടിൽ സർവീസ് ഉണ്ടായിരിക്കും.

ഇതിനായി അഞ്ചു വിമാന കമ്പനികൾ പ്രത്യേകം കരാറിൽ ഒപ്പുവെച്ച. ഇത്തിഹാദും എയർ അറേബ്യയും ഗ്രൂപ്പിൽ ചേരാൻ സാധ്യതയുണ്ടെന്ന് അക്ബർ അൽ ബാക്കർ പറഞ്ഞു.

ഫ്ലൈ ദുബായ് ഒരു ദിവസം 60 ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്തു ഒരു ദിവസം 2,700 കാണികളെ ദോഹയിൽ എത്തിക്കും. കുവൈത് അയർവേസ്‌ ദിവസേന 20 ഫ്ലൈറ്റുകളും ഒമാൻ എയർ 48 ഫ്ലൈറ്റുകളും സൗദിയ 60 ഫ്ലൈറ്റുകളും ദിവസേന ഓപ്പറേറ്റ് ചെയ്യും.

മാച്ചുകളുടെ സമയത്തിനനുസരിച് ഫ്ലൈറ്റുകളുടെ സമയം ക്രമീകരിക്കുമെന്നും ലഗ്ഗേജ് ഇല്ലെങ്കിൽ യാത്ര കൂടുതൽ സുഖകരമാകുമെന്നും അൽ ബാക്കർ പറഞ്ഞു.

Comments


Page 1 of 0