// // // */ E-yugam


ഈയുഗം ന്യൂസ്
May  26, 2022   Thursday   10:44:16am

news



whatsapp

ദോഹ: ഖത്തറിൽ തൊഴിലാളികൾക്കുള്ള വേനൽക്കാല ഔട്ഡോർ തൊഴിൽ സമയ നിയന്ത്രണങ്ങൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും സെപ്റ്റംബർ 15 വരെ നിലനിൽക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഈ കാലയളവിൽ രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ കമ്പനികൾ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കരുത്. വൈകുന്നേരം മൂന്നരക്ക് ശേഷവും രാവിലെ പത്തു മണി വരെയും ജോലി ചെയ്യാം.

നിർമാണ കമ്പനികളും അടിസ്ഥാനസൗകര്യ വികസന കമ്പനികളും നിയമം പാലിക്കണം. തൊഴിലാളികളുടെ ജോലി സമയം കമ്പനികൾ ജോലി സ്ഥലത്തു പ്രദർശിപ്പിക്കണം.

നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബർ ഇൻസ്‌പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന നടത്തും. നിയമം ലംഘിക്കുന്നവർക്കെതിരിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Comments


Page 1 of 0