// // // */ E-yugam


ഈയുഗം ന്യൂസ്
May  23, 2022   Monday   03:30:12pm

news



whatsapp

ദോഹ: പാരിസിലെ ഖത്തർ എംബസ്സിയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടു.

തിങ്കളാഴ്ച്ച രാവിലെ ആറരക്ക് എംബസ്സിയിൽ അതിക്രമിച്ചു കയറിയ പ്രതി സെക്യൂരിറ്റി ഗാർഡിനെ അടിച്ചുകൊല്ലുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും 38 വയസ്സുള്ള പ്രതി മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫ്രഞ്ച് പോലീസ് അറിയിച്ചു.

സംഭവത്തിൽ ഖത്തർ എംബസി കടുത്ത അമർഷവും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തി. "അന്വേഷണത്തിന്റെ റിസൾട്ടിനായി ഞങ്ങൾ കാത്തിരിക്കുന്നു. മരണപ്പെട്ട ഗാർഡിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അനുശോചനം അറിയിക്കുന്നു," ഖത്തർ എംബസി ട്വീറ്റ് ചെയ്തു.

എംബസ്സിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഫ്രഞ്ച് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ അംബാസഡറെ അറിയിച്ചതായി ഫ്രഞ്ച് ആഭ്യന്ത മന്ത്രി ജറാൾഡ് ഡെർമനിൻ പറഞ്ഞു.

Comments


Page 1 of 0