// // // */
ഈയുഗം ന്യൂസ്
May 23, 2022 Monday 11:17:44am
ദോഹ: ഖത്തറിൽ ഇതുവരെ മങ്കി പോക്സ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേസ് റിപ്പോർട്ട് ചെയ്‌താൽ വ്യാപനം തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മങ്കി പോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണമെന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
മെയ് 13 ന് ശേഷം 13 രാജ്യങ്ങളിൽ മങ്കി പോക്സ് കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ രോഗം പടർന്നിട്ടില്ലെന്നതും ആശ്വാസം നൽകുന്നു. യൂറോപ്പിലാണ് കൂടുതൽ കേസുകളും കണ്ടെത്തിയിട്ടുള്ളത്.
മങ്കി പോക്സ് വെല്ലുവിളിയാണെന്നും എല്ലാവരും സൂക്ഷിക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പ്രസ്താവിച്ചു.
പനിയും മസിൽ വേദനയുമാണ് രോഗ ലക്ഷണങ്ങൾ. ചിക്കൻ പോക്സ് പോലെ മുഖത്തും കൈകളിലും പാടുകളും കാണാറുണ്ട്.
ഇന്ത്യയിൽ ഇതുവരെ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ ഇന്ത്യൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.