// // // */ E-yugam


ഈയുഗം ന്യൂസ്
May  22, 2022   Sunday   04:17:01pm

news



whatsapp

ദോഹ: ഹമദ് ഇന്റര്നെഷണൽ എയർപോർട്ടിലെ ഡിപ്പാർച്ചർ, അറൈവൽ ഏരിയയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കുമെന്നും പിന്നീട് സ്ഥിരപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ഡിപ്പാർച്ചർ, അറൈവൽ ഏരിയയിലേക്ക് അംഗീകൃത വാഹനങ്ങൾക്ക് മാത്രം പ്രവേശനം നൽകും. യാത്രക്കാരെ ഇറക്കിവിടാനും പിക്ക് ചെയ്യാനും ഇപ്പോഴുള്ള കാർ പാർക്ക് സ്ഥലം ഉപയോഗപ്പെടുത്തണം.

ജൂൺ 13 ന് രാവിലെ 10 മണി മുതൽ ഇത് ട്രയൽ അടിസ്ഥാനത്തിൽ നടപ്പിലാക്കും.

ട്രയൽ പീരിയഡിൽ തിരക്ക് ഒഴിവാക്കാൻ 20 മിനിറ്റ് സമയം സൗജന്യമായി അനുവദിക്കുമെന്നും അതിനുശേഷമുള്ള സമയത്തിന് മാത്രം ചാർജ് നൽകിയാൽ മതിയെന്നും അധികൃതർ അറിയിച്ചു.

പാർക്കിംഗ് ഫീസ് രണ്ടാം നിലയിൽ കാർ പാർക്കിന് മുമ്പുള്ള മെഷിനിൽ അടക്കണം. കാർ പാർക്കിൽ നിന്ന് പുറത്തുകടക്കുമ്പോൾ പാർക്കിംഗ് ഫീസ് കൊടുക്കാനുള്ള സൗകര്യമില്ല.

Comments


Page 1 of 0