// // // */
ഈയുഗം ന്യൂസ്
May 22, 2022 Sunday 02:13:14pm
ദോഹ: സ്വാന്തന ചികിത്സാ രംഗത്ത് സമൂഹത്തില്‍ ഏറെ ആശ്വാസകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പെയിന്‍ & പാലിയേറ്റീവിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറ കൂടി ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡണ്ട് പി. എന്‍ ബാബു രാജന്‍.
കൊടിയത്തൂര്‍ പെയിന്‍ & പാലിയേറ്റീവ് അസോസയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്‍റെ വാര്‍ഷിക സംഗമമായ 'സ്നേഹ സ്പര്‍ശം' അല്‍ വക്റ സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാ രോഗത്താല്‍ ശയ്യാവലംബികളായവര്‍ അവരുടെയോ കുടുംബത്തിന്‍റെയോ മാത്രം ബാധ്യതയല്ലെന്നും അത് പൊതു സമൂഹത്തിന്‍റെ കുടി ഉത്തരവാദിത്തമായി കാണുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്ന കൊടിയത്തൂര്‍ പാലിയേറ്റീവ് അസോസയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്‍റെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് ബാബു രാജന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് നൗഫൽ കട്ടയാട്ടിന്‍റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക സംഗമത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ചാലിയാര്‍ ദോഹ പ്രസിഡണ്ട് സമീല്‍ അബ്ദുല്‍ വാഹിദ്, കീഴ്പറമ്പ് ബ്ലൈന്‍ഡ്ഹോം അഡ്മിനിസ്ട്രേറ്റര്‍ ഹമീദ് കുനിയില്‍, അല്‍ ഏബ്ള്‍ മാനേജിംഗ് ഡയരക്ടര്‍ ഖാലിദ് കമ്പളവന്‍, സംസ്കൃതി പ്രസിഡണ്ട് അഹ് മദ് കുട്ടി കൂളിമാട്, കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം പ്രസിഡണ്ട് അസീസ് പുതിയോട്ടില്‍, ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സാദിഖലി കൊന്നാലത്ത്, നെല്ലിക്കാ പറമ്പ് സൌഹൃദ വേദി പ്രസിഡണ്ട് സ്വാലിഹ് സി.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സഈദ് സുബൈറിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും, സെക്രട്ടറി അമീന്‍ എം എ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ നടന്നു. വാര്‍ഷികാഘോഷത്തിന് സമാപനം കുറിച്ച് വൈവിധ്യമാര്‍ന്ന കലാ പരിപാടികളോട് കൂടി കലാസന്ധ്യയും അരങ്ങേറി.