// // // */ E-yugam


ഈയുഗം ന്യൂസ്
May  21, 2022   Saturday   12:48:24pm

news



whatsapp

ദോഹ: അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മ 'പ്രവാസവും കരുതലും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ദോഹയിലെ സംഘം റെസ്റ്റോറന്റിൽ വെള്ളിയാഴ്ച പ്രസിഡന്റ് ഷാജി കല്ലേപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ ഹാരിസ് അസീസ് ഉത്ഘാടനം ചെയ്തു.

ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭ മെമ്പറുമായ അബ്ദുറഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. പ്രവാസം തുടങ്ങുന്ന വേളയിൽ തന്നെ പ്രതിമാസം ചെറിയ ഒരു തുക തങ്ങൾക്കായി മാറ്റി വെക്കാൻ തയ്യാറായാൽ പുനരധിവാസം ആയാസരഹിതമായിരിക്കും. സാമ്പത്തിക ക്രമീകരണങ്ങൾ നടത്തിയാൽ തന്നെ ചെറിയ തുകയെങ്കിലും മാറ്റി വെക്കാൻ സാധിക്കുമെന്നും ഉദാഹരണ സഹിതം അബ്ദുറഊഫ് കൊണ്ടോട്ടി വ്യക്തമാക്കി.

ഏറ്റവും ചെറിയ വരുമാനക്കാർക്ക് അടക്കം നിക്ഷേപങ്ങൾ നടത്താനുള്ള അവസരങ്ങൾ ഇന്ത്യയിലുണ്ടെന്നും തങ്ങളുടെ വിശ്വാസ സംഹിതകൾക്ക് അനുസരിച്ച പദ്ധതികളും രാജ്യത്ത് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ സമ്പ്രദായത്തിലെ സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ തയ്യാറാവണം. കേന്ദ്ര- കേരള സർക്കാറുകൾ, പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ സംവിധാനങ്ങൾ മുഖേന പ്രവാസികൾക്കായി ലഭ്യമാക്കുന്ന വിവിധ പദ്ധതികളിൽ അംഗമാവാനും പ്രവാസി സമൂഹത്തിലെ എല്ലാവർക്കും ഇത്തരം പദ്ധതികൾ പ്രയോജനപ്പെടുത്താൻ സാമൂഹ്യ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്താൻ യുവ പ്രവാസികൾ കടന്ന് വരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചടങ്ങിൽ സെർട്ടിഫൈഡ് മാനേജ്‌മന്റ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മ മെമ്പർ മുനീർ ചങ്ങനാത്തിനെ അബ്ദുറൗഫ്‌ മൊമെന്റോ നൽകി ആദരിച്ചു.

സംഘടനയുടെ പുതിയ കാലയളവിലേക്കുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉൽഘാടനം കൺവീനർ മുഹമ്മദ്‌ കുട്ടിക്ക് നൽകി അബ്ദുറൗഫ്‌ നിർവഹിച്ചു.

സെക്രട്ടറി ഫാറൂഖ് കല്ലയിൽ സ്വാഗതവും ട്രഷറർ അഷ്‌കർ നന്ദിയും പറഞ്ഞു.

Comments


Page 1 of 0