// // // */ E-yugam


ഈയുഗം ന്യൂസ്
May  19, 2022   Thursday   11:12:39pm

news



whatsapp

ദോഹ: ഖത്തർ സംസ്‌കൃതി കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മലയാളം കവിതാലാപന മത്സരം "ആർദ്രനിലാവ്" ഈ വർഷം കൈരളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നു.

"ആർദ്രനിലാവ് 2022 - സീസൺ 5" എന്ന പേരിൽ ഓഗസ്റ് മാസത്തിലോ സപ്തംബർ മാസത്തിലോ ആയിരിക്കും പരിപാടി സംപ്രേക്ഷണം ചെയ്യുക. നാലുഘട്ടങ്ങളിലായിരിക്കും മത്സരം നടക്കുക. കേരളത്തിലെ അറിയപ്പെടുന്ന കവികൾ മത്സരത്തിലെ വിധികർത്താക്കളായെത്തും.

ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഖത്തറിലെ താമസക്കാരായ പതിമൂന്നു വയസ്സ് മുതൽ പ്രായമുള്ള മലയാളികൾക്ക് രണ്ടു മിനിറ്റിൽ കുറയാത്ത ദൈർഘ്യമുള്ള കവിത ആലപിക്കുന്ന വീഡിയോ ardranilav2022@gmail.com എന്ന വിലാസത്തിലേക്ക് മെയ് 31 നു മുൻപായി അയക്കാം.

"ആർദ്രനിലാവ് 2022" എന്ന് തെളിഞ്ഞു കാണത്തക്ക വിധം (വെള്ളകടലാസിൽ പ്രിന്റ് ചെയ്‌തോ എഴുതിയോ) ആകണം വീഡിയോ ചിത്രീകരിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും നിയമാവലികൾക്കും 6615 0685 എന്ന നമ്പറിൽ വിളിച്ചോ 30106210 എന്ന നമ്പറിൽ വാട്സാപ്പ് വഴിയോ ബന്ധപ്പെടാം.

Comments


Page 1 of 0