// // // */
ഈയുഗം ന്യൂസ്
May 18, 2022 Wednesday 04:29:49pm
ദോഹ: ഡ്യൂൺ ട്രൂപ്സ് എന്ന ഓഫ് റോഡേഴ്സിന്റെ കൂട്ടായ്മയുടെ ലോഗോ പ്രകാശനം വ്യാഴാഴ്ച (12 മെയ് 2022) 4.30 ന് സീ ലൈൻ ബീച്ചിൽ വെച്ച് നടന്നു.
പ്രശസ്ത വ്ലോഗ്ഗെർസ് അൺ നോൺ ഡെസ്റ്റിനേഷൻ ടീം ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ഓഫ് റോഡ്, ഓൺ റോഡ് ട്രിപ്പുകൾ സംഘടിപ്പിക്കുക, സേഫ് ആയി ട്രിപ്പ് പോവാനുള്ള ട്രെയിനിങ് സെഷൻസ് സംഘടിപ്പിക്കുക, പുതിയ അംഗങ്ങൾക്ക് ഓഫ് റോഡ് ഓൺ റോഡ്, ഡിസെർട്ട് ട്രെയിനിങ് സെഷനുകൾ സംഘടിപ്പിക്കുക , ട്രൂപ്പിലെ അംഗങ്ങൾക്ക് വാഹന സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് ഈ കൂട്ടായ്മ ലക്‌ഷ്യം വെക്കുന്നത്.
ഗ്രൂപ്പിൽ ചേരാനാഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി 77547216 (റമീസ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സംഘാടക സമിതി അറിയിച്ചു.