// // // */ E-yugam


ഈയുഗം ന്യൂസ്
May  13, 2022   Friday   02:38:22pm

news



whatsapp

ദോഹ: ഖത്തറിൽ ശുറാ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത രണ്ട് ഖത്തർ പൗരന്മാരെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ ഇല്ലാത്ത മറ്റു രണ്ടു പേർക്ക് 15 വർഷം തടവും കോടതി വിധിച്ചു.

തിരഞ്ഞെടുപ്പിൽ ഒരു പ്രത്യേക ഗോത്രത്തിൽ പെട്ടവർക്ക് വോട്ടവകാശം നിഷേധിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധം നടന്നത്. നിയമങ്ങൾ മാറ്റാൻ പൊതുജനങ്ങളെ സംഘടിപ്പിക്കുക, പോലീസ് കല്പനകൾ ലംഘിക്കുക, പൊതുസുരക്ഷ അപകടത്തിലാക്കുക എന്നിവയാണ് നാല് പേർക്കും എതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ.

ഹസാ അബു അൽ മറി, റാഷിദ് അലി അൽ മറി എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇരുവരും അഭിഭാഷകരാണ്. വിദേശത്തുള്ള കവികളെന്ന് അറിയപ്പെടുന്ന രണ്ടു പേർ ഓൺലൈൻ ആയി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരാണ്.

തിരഞ്ഞെടുപ്പ് നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അൽ മുർറ ഗോത്രത്തിൽ പെട്ട ചിലർ പ്രതിഷേധിച്ചിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു.

Comments


Page 1 of 0