// // // */
ഈയുഗം ന്യൂസ്
May 13, 2022 Friday 01:44:08pm
ദോഹ: യൂ.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസ്സായിരുന്നു.
ഔദ്യോഗിക യു.എ.ഇ വാർത്താ ഏജൻസി വെള്ളിയാഴ്ച്ച ഉച്ചക്കാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നാല്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഉണ്ടായിരിക്കുമെന്നും പതാകകൾ താഴ്ത്തിക്കെട്ടുമെന്നും രാജ്യത്തെ മന്ത്രാലയങ്ങളും ഗവണ്മെന്റ് ഓഫീസുകളും സ്വകാര്യ മേഖലയും വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം അവധിയായിരിക്കുമെന്നും പ്രെസിഡെൻഷ്യൽ അഫ്ഫയെർസ് മന്ത്രാലയം അറിയിച്ചു.
2004 നവംബർ മൂന്ന് മുതൽ ഷെയ്ഖ് ഖലീഫ യൂ.എ.ഇ പ്രസിഡന്റ് ആണ്. 2014 ൽ സ്ട്രോക്ക് ബാധിച്ചതിന് ശേഷം ഷെയ്ഖ് ഖലീഫ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല.