// // // */ E-yugam


ഈയുഗം ന്യൂസ്
May  12, 2022   Thursday   02:39:47pm

news



whatsapp

ദോഹ: ഖത്തറിലെ കലാ-സാംസ്കാരിക കൂട്ടായ്മയായ ക്യൂ-മലയാളത്തിന്റെ വാർഷിക പരിപാടിയായ സർഗസായാഹ്നം 2022 മെയ് 20 ന് നടക്കും.

പരിപാടിയുടെ പോസ്റ്റർ പ്രകാശനം ജനറൽ കൺവീനർ റിജാസ് ഇബ്രാഹിം 98.6 FM റേഡിയോ മാലയാളം CEO അൻവർ ഹുസൈന് കൈമാറിക്കൊണ്ട് നിർവഹിച്ചു.

ഐസിസി അശോക ഹാളിൽ നടക്കുന്ന 'സർഗ സായാഹ്നം-2022' പ്രമുഖ സിനിമ-നാടക നടൻ ശിവജി ഗുരുവായൂർ ഉത്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, രംഗാവിഷ്കാരം തുടങ്ങിയ വിവിധ പരിപാടികളാണ് സർഗസായാഹ്നം-2022 ൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

ക്യൂ-മലയാളം ജനറൽ സെക്രട്ടറി ശ്രീകല പ്രകാശൻ കൂട്ടായ്മയെ പരിചപ്പെടുത്തി സംസാരിച്ചു. പ്രസിഡന്റ് ബദറുദ്ദിൻ. സി, ട്രഷറർ മുഹമ്മദ് റാഫി, ജോയിന്റ് കൺവീനർ നൗഫിറ ഹുസൈൻ എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

news

Comments


   ഈയുഗം എന്നത് Q മലയാളം ടീം നടത്തുന്നതാണോ ???

Page 1 of 1