// // // */ E-yugam


ഈയുഗം ന്യൂസ്
May  12, 2022   Thursday   02:18:57pm

news



whatsapp

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വ്യാഴാച്ച ഇറാനിലെത്തി.

മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്. ഇറാൻ ആണവ കരാർ, ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം, വേൾഡ് കപ്പ്, ഊർജ്ജമേഖലയിലെ സഹകരണം തുടങ്ങിയ നിരവധി സുപ്രധാന വിഷയങ്ങൾ ഇറാൻ സന്ദർശനത്തിൽ ചർച്ചയാകും.

ഇറാൻ ആണവകരാർ പുനരുജ്ജീവിപ്പിക്കുന്നതിലും ഇറാനും മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കാണ് ഖത്തർ വഹിക്കുന്നത്.

ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് അലി അക്ബർ മെഹ്‌റാബിയൻ, ഇറാൻ ഊർജ്ജമന്ത്രി മുഹമ്മദ് ബിൻ ഹമദ് അൽ ഹജ്‌രി എന്നിവർ ചേർന്ന് തെഹ്‌റാൻ ഇന്റർനേഷനൽ എയർപോർട്ടിൽ അമീറിനെ സ്വീകരിച്ചു.

ഇറാൻ സന്ദർശനത്തിന് ശേഷം ബ്രിട്ടനും ജർമ്മനിയും മറ്റു യുറോപ്പിയൻ രാഷ്ട്രങ്ങളും അമീർ സന്ദർശിക്കും.

Comments


Page 1 of 0