// // // */
ഈയുഗം ന്യൂസ്
May 12, 2022 Thursday 01:07:43pm
ദോഹ: ഖത്തറിൽ നിരവധി സ്ഥലങ്ങളിൽ ഫുട്ബാൾ ആരാധകരുടെ 'സ്വീകരണം' ഏറ്റുവാങ്ങിയ ലോകകപ്പ് ട്രോഫി അതിന്റെ ലോകപര്യടനം തുടങ്ങി.
ആദ്യ സ്റ്റോപ്പായ ദുബായിൽ ഇന്ന് (വ്യാഴാഴ്ച) ഫുട്ബാൾ താരങ്ങളായ കാക്കയും കേസില്ലാസും ട്രോഫിയെ സ്വാഗതം ചെയ്തു.
54 രാജ്യങ്ങൾ സന്ദർശിച്ചതിനു ശേഷം ട്രോഫി ലോക കപ്പ് നടക്കുമ്പോൾ ഖത്തറിൽ തിരിച്ചെത്തും. ട്രോഫി സന്ദർശിക്കുന്ന 54 രാജ്യങ്ങളിൽ 32 രാജ്യങ്ങൾ ടൂർണമെന്റിൽ കളിക്കുന്ന രാജ്യങ്ങളാണ്.
മെയ് അഞ്ചു മുതൽ പത്തു വരെ ട്രോഫി ഖത്തറിൽ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു. ആസ്പൈർ പാർക്ക്, സൂഖ് വാഖിഫ്, മുശൈരിബ് ഡൗൺടൗൺ, വെൻഡോം മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, കത്താറ എന്നിവിടങ്ങളിലാണ് പ്രദർശിപ്പിച്ചത്. നൂറുകണക്കിന് ഫുട്ബാൾ ആരാധകർ ട്രോഫി സന്ദർശിച്ച് സെൽഫിയും ഫോട്ടോയുമെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
കത്താറ കൾച്ചറൽ വില്ലേജിൽ നടന്ന ട്രോഫി യാത്രയയപ്പ് ചടങ്ങിൽ പ്രശസ്ത ബ്രസീലിയൻ ഫുട്ബാൾ താരം കാഫു പങ്കെടുത്തു.