// // // */
ഈയുഗം ന്യൂസ്
May 11, 2022 Wednesday 02:10:36pm
ദോഹ: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റായിരുന്ന വി വി പ്രകാശിന്റെ ഒന്നാം ചരമ വാർഷികവും പുഷ്പാർച്ഛനയും 'പ്രകാശ സ്മരണ' എന്ന പേരിൽ ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോഡേൺ എഡ്യൂക്കേഷൻ സെന്ററിൽ വെച്ച് നടന്നു.
സാധാരണക്കാരുടെയിടയിൽ താഴെത്തട്ടുമുതൽ പ്രവർത്തിച്ച കെ.പി.സി.സി സെക്രട്ടറി, മലപ്പുറം ഡിസിസി പ്രസിഡന്റ് വരെ എത്തിയ പ്രകാശ് സൗമ്യനും ആദർശധീരനും ഗാന്ധിയനുമായിരുന്നു എന്ന് പങ്കെടുത്ത് സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു.
ചടങ്ങിൽ സെക്രട്ടറി A V അഷ്റഫ് സ്വാഗതം പറഞ്ഞു. ഖത്തർ ഇൻകാസ് നേതാവും ഐ.സി.സി മുൻ പ്രസിഡന്റുമായ എ.പി മണികണ്ഠൻ, കെ.എം.സി.സി നേതാവ് ഈസക്ക, ഖത്തർ ഇൻകാസ് അഡ്വൈസറി ചെയർമാൻ സുരേഷ് കരിയാട്, ഡേവിസ് എടശ്ശേരി, ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ റഊഫ് കൊണ്ടോട്ടി, എം.ടി നിലമ്പൂർ, ഇൻകാസ് നേതാക്കളായ ബഷീർ തുവാരിക്കൽ, ജയപാൽ- തിരുവനന്തപുരം, കമാൽ കല്ലാത്തയിൽ- തൃശൂർ, മജീദ് പാലക്കാട്, ശ്രീരാജ് കണ്ണൂർ, ആഷിഖ് തിരൂർ തുടങ്ങിയവർപ്രസംഗിച്ചു.
തുടർന്ന് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ചടങ്ങിൽ:- റഊഫ് മങ്കട, ഷിബു സുകുമാരൻ, ജിതേഷ് , ഹാഷിം ആലപ്പുഴ, ട്രഷറർ ബഷീർ കുനിയിൽ, ഭാരവാഹികളായ ശിഹാബ് നരണിപ്പുഴ, റിയാസ് വാഴക്കാട്, മുസ്തഫ, ഷംസീർ, ഷാജി തുടങ്ങി വിവിധ ജില്ലകളിലെ പ്രധാന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു..
പരിപാടികൾക്ക് ശരീഫ്, ഹനീഫ, സലിം, സുബൈർ കട്ടുപ്പാറ, ഷറഫു, നൗഫൽ ചെമ്മാട്, അമീർ,ഹാദി മലപ്പുറം, സിജോമോൻ, സുബൈർ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടെ പ്രവർത്തിച്ച അനുഭവം പങ്കുവെച്ചു സംസാരിച്ച സെക്രട്ടറി സന്ദീപ് നിലമ്പൂർ അനുസ്മരണത്തിൽ പങ്കെടുത്തവർക്കു നന്ദി പറഞ്ഞു.