// // // */
ഈയുഗം ന്യൂസ്
May 11, 2022 Wednesday 11:13:22am
ദോഹ: ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് പ്രശസ്ത അൽ ജസീറ ജേർണലിസ്റ്റ് മരണപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഷിരീൻ അബു അകലേഹിന് (51) വെടിയേറ്റതായും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2000 മുതൽ അൽ ജസീറയിൽ ജോലി ചെയ്യുന്ന ഷിറീൻ മേഖലയിൽ അറിയപ്പെടുന്ന പത്രപ്രവർത്തകയാണ്.
"ജെനിൻ പ്രദേശത്ത് ഇസ്രായേൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇസ്രായേൽ സൈന്യം തലയ്ക്കു വെടിവെക്കുകയായിരുന്നു. പത്രപ്രവർത്തകയാണെന്ന് അറിഞ്ഞിട്ടാണ് ഇസ്രായേലി സൈന്യം വെടിവെച്ചത്, അൽ ജസീറ വക്താവ് നിദ ഇബ്രാഹിം പറഞ്ഞു.