// // // */ E-yugam


ഈയുഗം ന്യൂസ്
May  10, 2022   Tuesday   02:45:34pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 161 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പെരുന്നാളിന് ശേഷം കോവിഡ് കേസുകളിൽ നേരിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്.

രോഗം ബാധിച്ചവരിൽ 131 പേർക്ക് സമൂഹ വ്യാപനത്തിലൂടെയാണ് വൈറസ് പിടിപെട്ടത്. 30 പേർ വിദേശത്തുനിന്ന് എത്തിയ യാത്രക്കാരനാണ്.

ഇതുവരെ കോവിഡ് ബാധിച് രാജ്യത്ത് 677 പേർ മരണപ്പെട്ടു.

രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 844 ആയി ഉയർന്നു. ഇന്നലെ 45 പേർ രോഗമുക്തി നേടി.

കോവിഡ് ബാധിച് രണ്ട് പേർ ഇപ്പോൾ ഐ.സി.യുവിലും 30 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരെയും ഐ.സി.യുവിൽ പ്രവേശിപ്പിചിട്ടില്ല. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,010 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0