// // // */ E-yugam


ഈയുഗം ന്യൂസ്
May  10, 2022   Tuesday   02:25:14pm

news



whatsapp

ദോഹ: മലപ്പുറം ജില്ലയിലെ തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ക്യൂടീം ന്റെ ജനറൽ ബോഡി യോഗത്തിൽ, 2022 -23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ജാഫർ ഖാൻ പ്രഡിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രൂപീകൃതമായ ഇരുപത്തിരണ്ടംഗ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് വൈസ് പ്രസിഡന്റ് ആയി അമീൻ അന്നാരയും ബിൽകീസ് നൗഷാദ് എന്നിവരും ജനറൽ സെക്രട്ടറി ആയി നൗഫൽ എം.പി, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൽ റഹ്‌മാൻ, മുനീർ വാൽക്കണ്ടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ട്രഷറർ: ഇസ്മായിൽ അന്നാര, ഫിനാൻസ് കോഡിനേറ്റർ: നൗഷാദ് ബാബു, സോഷ്യൽ മീഡിയ & മാർക്കറ്റിങ്: ഷംല ജാഫർ, മീഡിയ കോഡിനേറ്റർ: സാലിക് അടിപ്പാട്ട്, സ്പോർട്സ്: അഫ്‌സൽ വി പി, ചീഫ് കോഡിനേറ്റർ: ഇസ്മായിൽ കുറുമ്പടി, പബ്ലിക് റിലേഷൻ: മുത്തു ICRC എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ: ഉമർ സാദിഖ്, ശരീഫ് ചിറക്കൽ, അലി കണ്ടനകം, ജൈസൽ മടപ്പാട്ടു, റിയാസ് പി, ഷംസീർ ഹംസ, ഇസ്മായിൽ മൂത്തേടത്ത്, ഡോക്ടർ സയ്യിദ, ഹംന അഫ്‌സൽ.

ആസന്നമായ ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പുതിയ പരിപാടികൾ ആസൂത്രണം ചെയ്യാനും യോഗത്തിൽ തീരുമാനമായി.

news

Comments


  

Page 1 of 1