// // // */ E-yugam


ഈയുഗം ന്യൂസ്
May  10, 2022   Tuesday   01:52:16pm

news



whatsapp

ദോഹ: അനുവാദമില്ലാതെയും നിയമവിരുദ്ധമായും ലോക കപ്പ് ലോഗോ പതിപ്പിച്ച ടി ഷർട്ടുകളും തൊപ്പികളും വിൽപ്പന നടത്തിയതിന് സൈബർ ക്രൈം വിഭാഗം അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ഔദ്യോഗിക ലോക കപ്പ്‌ ലോഗോ പ്രിന്റ് ചെയ്ത നിരവധി വസ്ത്രങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. "സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ലോക കപ്പ് ലോഗോ പതിപ്പിച്ച ടി ഷർട്ടുകളും തൊപ്പികളും വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിന് ശേഷം നടത്തിയ അന്വേഷണത്തിലും തുടർന്ന് നടത്തിയ റൈഡിലും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് അവരിൽ നിന്ന് വസ്ത്രങ്ങൾ പിടിച്ചെടുത്തു," മന്ത്രാലയം പറഞ്ഞു.

മുൻകൂട്ടി അനുവാദമില്ലാതെ ലോക കപ്പ് ലോഗോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എല്ലാവരും നിയമം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0