// // // */
ഈയുഗം ന്യൂസ്
May 10, 2022 Tuesday 12:39:11pm
ദോഹ: ഖത്തറിൽ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തിയ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ വേൾഡ് മലയാളീ ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
2022 മെയ് 08-ന് ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ അശോക ഹാളിൽ ഇന്ത്യൻ അംബാസഡർ ഡോക്റ്റർ ദീപക് മിത്തലിന്റെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളീ ഫെഡറേഷനെ പ്രീതിനിധീകരിച്ചു പ്രസിഡന്റ് സുനിൽ മാധവൻ, സെക്രട്ടറി രുഷാര റിജാസ്, ട്രഷറർ അനീഷ് ജോസ്, ജോയിന്റ് സെക്രട്ടറി സത്യരാജ്, പ്രവാസി വെൽഫെയർ കോർഡിനറ്റർ രാജേഷ് മാണിക്കോത് എന്നിവർ പങ്കെടുത്തു.