// // // */ E-yugam


ഈയുഗം ന്യൂസ്
May  10, 2022   Tuesday   11:40:15am

news



whatsapp

ദോഹ: പന്ത്രണ്ട് ഏക്കറിൽ അമേരിക്കൻ എംബസിക്ക് ദോഹയിൽ പുതിയ കെട്ടിടം പണിയുന്നു.

വാദി അൽ ബനാത്തിലുള്ള ഡിപ്ലോമാറ്റിക് സോണിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം ഉന്നത അമേരിക്കൻ - ഖത്തർ ഉദ്യോഗസ്ഥർ ഇന്നലെ നിർവഹിച്ചു.

അമേരിക്കയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം 50 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് എംബസി പുതിയ ബിൽഡിങ്ങിലേക്കു മാറുന്നത്. അത്യാധുനിക ശൈലിയിൽ 110 മില്ല്യൺ ഡോളർ ചിലവിൽ നിർമിക്കുന്ന കെട്ടിടം ഖത്തർ-അമേരിക്കൻ വാസ്തുകലയും പാരമ്പര്യവും സംയോജിപ്പിക്കുന്നുവെന്ന് മാത്രമല്ല ഉഭയകക്ഷി ബന്ധങ്ങളിൽ ഒരു പുതിയ അധ്യായത്തിന്റെ നാന്ദി കുറിക്കുമെന്നും ഖത്തറിലെ അമേരിക്കൻ എംബസി ഇൻ ചാർജ് അയാൻ മെകാരി അഭിപ്രായപ്പെട്ടു.

ഇപ്പോൾ അൽ ലുഖ്‌തയിലുള്ള എംബസി കഴിഞ്ഞ 20 വർഷമായി അവിടെ പ്രവർത്തിക്കുന്നു.

12.3 ഏക്കർ പ്ലോട്ടിലുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം 2026 ൽ പൂർത്തിയാകും.

Comments


Page 1 of 0