// // // */ E-yugam


ഈയുഗം ന്യൂസ്
May  09, 2022   Monday   11:09:57pm

news



whatsapp

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ (FINQ) ഹോപ്പ് ഖത്തറിനൊപ്പം ഓട്ടിസം ദിനം ആഘോഷിച്ചു.

പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസ കേന്ദ്രമായ ഹോപ്പ് ഖത്തർ സന്ദർശിക്കാൻ ഫിൻഖ്യൂ പ്രതിനിധികൾക്ക് അവസരം ലഭിച്ചു. അംഗങ്ങൾ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടു.

ഫിൻഖ്യൂ അംഗങ്ങളും കേന്ദ്രത്തിൽ നിന്നുള്ള പരിശീലനം ലഭിച്ച ജീവനക്കാരും കുട്ടികൾക്കായി ആകർഷകവും ഊർജ്ജസ്വലവുമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ടീം വാം അപ്പ് സെഷനുകൾ, ഔട്ട്ഡോർ ആക്ടിവിറ്റികൾ, ടഗ് ഓഫ് പീസ്, ഹാൻഡ് പെയിന്റിംഗ്, ടാലന്റ് ഡിസ്പ്ലേ തുടങ്ങി നിരവധി രസകരമായ ഗെയിമുകൾ നടത്തിയിരുന്നു.

കൂടാതെ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ജയകുമാർ വാഗമൺ സ്പെഷൽ ചിൽഡ്രൻസിനെ പരിപാലിക്കുന്ന മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ററാക്ടീവ് ലൈവ് വെബിനാർ നടത്തി.

ഫിൻഖ്യൂ ടീം അംഗങ്ങൾ (നിഷാമോൾ, രജിത, എലിസബത്ത്, ദയാന, ചാന്ദ്‌നി, ജയലക്ഷ്മി, അശ്വതി, റീന, ലിംഗോൺ, കെൻസൺ, ചാൾസ്) ഹോപ്പ് സ്റ്റാഫ് ലീഡുകളുടെ പിന്തുണയോടെ (ഡോ. രാജീവിന്റെ നേതൃത്വത്തിൽ മിസ് ഷെറിൽ, ഗീത) തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

പരിപാടി എല്ലാവർക്കും അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റാൻ സാധിച്ചു എന്ന് സംഘാടകർ പറഞ്ഞു.

Comments


Page 1 of 0