// // // */
ഈയുഗം ന്യൂസ്
May 09, 2022 Monday 06:27:16pm
ദോഹ: നോർവേയിലെ ഓസ്ലോ നഗരത്തിൽ നിന്നും ഒരു ദിവസം ഖത്തർ അയർവേസ് ട്രാൻസ്പോർട് ചെയ്യുന്നത് 125 ടൺ അഥവാ ഒന്നേകാൽ ലക്ഷം കിലോ സാൽമൺ മൽസ്യം.
ഏറ്റവും കൂടുതൽ സാൽമൺ മൽസ്യം വഹിക്കുന്ന മിഡിൽ ഈസ്റ്റ് വിമാന കമ്പനി എന്ന ബഹുമതിയും ഖത്തർ എയർവെയ്സിന് സ്വന്തം.
കഴിഞ്ഞ വർഷം 46,000 ടൺ നോർവെജിയൻ സാൽമൺ ഖത്തർ എയർവെയ്സ് ട്രാൻസ്പോർട്ട് ചെയ്തു.
"ലോകം മുഴുവൻ ഇഷ്ട്ടപ്പെടുന്ന മത്സ്യമാണ് നോർവെജിയൻ സാൽമൺ. നോർവേയിൽ ലഭിക്കുന്ന അതേ ഗുണനിലവാരത്തിലും ഫ്രഷ്നെസ്സിലും ലോകത്തുള്ള റെസ്റ്റോറന്റുകളിലും സൂപ്പർമാർക്കറ്റുകളിലും എത്തിക്കുക എന്നതാണ് ഖത്തർ അയർവേസ് ചെയ്യുന്നത്," ഖത്തർ എയർവെയ്സ് കാർഗോ യൂറോപ്പ് വൈസ് പ്രസിഡന്റ് റോബ് വെൽറ്റമാൻ പറഞ്ഞു.
ഓസ്ലോയിൽ നിന്ന് ദോഹയിലേക്ക് ഒരാഴ്ച്ചയിൽ ഏഴ് യാത്ര വിമാനങ്ങളും ആറ് കാർഗോ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. കാർഗോയിൽ 95 ശതമാനവും സാൽമൺ മത്സ്യങ്ങളും ഡെന്മാർക്കിൽ നിന്നും ഐസ്ലാൻഡിൽ നിന്നും ഞണ്ടും മറ്റു മത്സ്യങ്ങളും കൊണ്ടുവരുന്നതായും എയർലൈൻ അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ സാൽമൺ ഉൽപ്പാദിപ്പിക്കുന്നത് നോർവേയാണ്. കഴിഞ്ഞ വർഷം 1.3 മില്യൺ ടൺ സാൽമൺ നോർവേ കയറ്റുമതി ചെയ്തു.
ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്താൻ അത്യാധുനിക ശീതീകരണ സംവിധാനങ്ങളാണ് അയർലൈൻ ഒരുക്കിയിട്ടുള്ളത്.