// // // */
ഈയുഗം ന്യൂസ്
May 08, 2022 Sunday 12:15:07pm
ദോഹ: ഓമശ്ശേരി സ്വദേശി അബ്ദുൽ നാസർ കെ വി (31) ഖത്തറിൽ ഇന്നലെ മരണപ്പെട്ടു.
കൊറ്റിവട്ടം മുളയത്ത് സ്വദേശിയായ അബ്ദുൽ നാസർ രണ്ട് മാസത്തോളമായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ആറ് വർഷമായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈൻ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനാണ്.
ഭാര്യ: നാജിയ നസ്റിൻ. മകൾ ന്യൂഹ അസ്മിൻ (രണ്ടു വയസ്സ്) .നടപടികൾ പൂർത്തീകരിച്ച് മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സഹോദരങ്ങൾ: മുഹമ്മദ് ഷാഫി (ഖത്തർ), മുഹമ്മദ് സ്വാദിഖ്. സഹോദരിമാർ: നസീമ, റഹിയാനത്ത്.
രിസാല സ്റ്റഡി സർക്കിൾ (RSC) ദോഹ ജദീദ് യൂണിറ്റ്പ്രവർത്തകൻ ആണ് നാസർ.