// // // */ E-yugam


ഈയുഗം ന്യൂസ്
May  07, 2022   Saturday   12:31:58pm

news



whatsapp

ദോഹ: ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച (മെയ്‌ 6) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 8 മണി മുതൽ 1 മണി വരെ നടന്ന ക്യാമ്പിൽ 150 ൽ അധികം പേർ രജിസ്റ്റർ ചെയ്തു രക്‌തദാനത്തിൽ പങ്കെടുത്തു.

ഖത്തർ ഇൻകാസിന്റെ സ്ഥാപക നേതാവും മുൻ ഐ.സി.സി പ്രസിഡണ്ടും ആയിരുന്ന കെ. സി വർഗ്ഗീസിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വൻ വിജയമായിരുന്നു.

കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ അജത് എബ്രഹാം, ജനറൽ സെക്രട്ടറി ലിയോ തോമസ്, ജോബി തോമസ്, നെവിൻ കുര്യൻ, സോണി, അബി, ജോമോൻ, ആന്റോ, ഷാജഹാൻ, നവാസ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

ഇൻകാസ് സെൻട്രേൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി നേതാക്കളും ക്യാമ്പിന് ആവശ്യമായ പിന്തുണ നൽകുകയും ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു.

സാമൂഹിക പ്രവർത്തകനായ അബ്ദുൽ റൗഫ് ക്യാമ്പ് സന്ദർശിച്ചു ആശംസകൾ അറിയിച്ചു.

Comments


Page 1 of 0