// // // */
ഈയുഗം ന്യൂസ്
May 04, 2022 Wednesday 04:23:07pm
ദോഹ: മൂവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ ഹിജാസ് ഇക്ബാൽ, മുഹമ്മദ് ഹഫീസ് എന്നിവരുടെ രാജ്യാന്തര റൈഡിന് എറണാകുളം ഡിസ്ട്രിക്ട് സോഷ്യൽ ഓർഗനൈസേഷൻ (EDSO) ഖത്തറിൽ സ്വീകരണം നൽകി.
നവംബർ 25 ന് മൂവാറ്റുപുഴയിൽ നിന്നും പുറപ്പെട്ട് ചില സാങ്കേതിക കാരണങ്ങളാൽ ഇവർക്ക് നേരിട്ട് യാത്ര തുടരാൻ സാധിച്ചില്ല. പകരം റൈഡിന് ഉപയോഗിക്കുന്ന വാഹനം കപ്പൽ മാർഗം ദുബൈയിൽ എത്തിച്ചാണ് യാത്ര തുടർന്നത്.
ഡിസംബർ 7 മുതൽ ദുബായിലെ വിവിധ എമിറേറ്റുകളിൽ പര്യടനം തുടങ്ങി കഴിഞ്ഞ മാസം ആദ്യം ബത്ത ബോർഡർ ചെക്ക് പോസ്റ്റ് വഴി സൗദിയിൽ പ്രവേശിച്ച ശേഷം ദമ്മാമിലും റിയാദിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി അയൽ രാജ്യമായ ബഹ്റൈനിൽ പ്രവേശിച്ചു വീണ്ടും സൗദിയിലെത്തി ഉംറ നിർവഹിച്ച ശേഷമാണ് സംഘം ഖത്തറിൽ എത്തിയത് .
അൺനൗൻ ഡെസ്റ്റിനേഷൻ എന്ന പേരിൽ യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്ന മുഹമ്മദ് ഹഫീസും അജാസ് ഇക്ബാലും 'മെയ്ഡ് ഇൻ ഇന്ത്യ വിത്ത് പ്രൈഡ്' എന്ന ക്യാപ്ഷനുമായാണ് മഹീന്ദ്ര താർ ജീപ്പിൽ ലോകം ചുറ്റാനിറങ്ങിയത് .
ചടങ്ങിൽ എറണാകുളം ഡിസ്ട്രിക്ട് സോഷ്യൽ ഓർഗനൈസേഷന്റെ സ്നേഹോപഹാരം മൊമെന്റോ സമ്മാനിച്ച് മുഹമ്മദ് ഹഫീസിനെ ആദരിച്ചു.
എം ബി എം ട്രാൻസ്പോർട് കമ്പനിയാണ് ഖത്തറിലെ ഹഫീസിന്റെയും ഹിജാസിന്റെയും ഒഫീഷ്യൽ സ്പോൺസർ.
എഡ്സോ മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ജിജു ഹനീഫ് (പ്രസിഡന്റ്), ഹംസ യൂസഫ് (സെക്രട്ടറി), മഞ്ജുഷ ശ്രീജിത്ത് (വൈസ് പ്രസിഡന്റ്), മനോജ് കലാനിലയം (ട്രഷറർ ), എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.