// // // */ E-yugam


ഈയുഗം ന്യൂസ്
May  03, 2022   Tuesday   01:05:26pm

news



whatsapp

ദോഹ: ഖത്തറിലെ പേരാംബ്രക്കാരുടെ പ്രവാസി വാട്സ്അപ്പ് കൂട്ടായ്‌മയായ പി.എം.സി.സി (പേരാമ്പ്ര മഹല്ല് കോഓർഡിനേഷൻ കമ്മ്യൂണിറ്റി) ദോഹ അൽ ബിദ പാർക്കിൽ സംഘടിപ്പിച്ച 'ഈദ്‌ സംഗമം' പേരാംബ്ര നിവാസികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി.

സാഹോദര്യത്തെ ഉയര്‍ത്തി സൗഹൃദത്തെ പുതുക്കി ഹൃദയത്തിൽ സന്തോഷത്തിന്റെ കുളിർ മഴ പെയ്യിച്ച് ഒരു നാടിന്റെ ഗൃഹാതുര ഓർമ്മകളെ തൊട്ടുണർത്തിയ വർണ്ണാഭമായ ഒരു സ്നേഹ സംഗമം മറുനാട്ടിൽ ആദ്യമായി സംഘടിപ്പിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്നു അംഗങ്ങളെന്ന് സംഘാടകർ അറിയിച്ചു.

കൂട്ടായ്‌മയുടെ വിജയത്തിന് വേണ്ടി നല്ല നിർദേശങ്ങൾ തന്ന ഗ്രൂപ്പ് മെമ്പര്മാര്ക്കും അതുപോലെ പരിപാടിയിൽ പങ്കെടുത്തവർക്കും പങ്കെടുക്കാൻ കഴിയാതെ വന്നവർക്കും ഹൃദയത്തിൽ നിന്നും സൗഹൃദത്തിൽ ചാലിച്ച് എല്ലാ അഭിവാദ്യങ്ങളും നേരുന്നതായും സംഘാടകർ പറഞ്ഞു.

ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതൽ ഒത്തുചേരലുകളും പരിപാടികളും സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

Comments


Page 1 of 0