// // // */ E-yugam


ഈയുഗം ന്യൂസ്
May  01, 2022   Sunday   03:58:25pm

news



whatsapp

ദോഹ: സ്നേഹത്തിന്റെയും കരുണയുടെയും പങ്കുവെക്കലിന്റെയും പ്രതീകമായ റമദാൻ മാസത്തിൽ *സ്നേഹവിരുന്ന് 2022* എന്ന പേരിൽ ഡബ്ലിയു.എം.എഫ് (WMF) ഖത്തർ നാഷണൽ കൗൺസിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ലേബർ ക്യാമ്പിലെ 200-ഓളം തൊഴിലാളി സുഹൃത്തുക്കൾക്ക്‌ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

ഡബ്ലിയു.എം.എഫ് മിഡിൽ ഈസ്റ്റ് പ്രസിഡന്റ് റിജാസ് ഇബ്രഹിം, ഖത്തർ നാഷണൽ കോർഡിനേറ്റർ ഷിബു തോമസ്, പ്രസിഡന്റ് സുനിൽ മാധവൻ, സെക്രട്ടറി രുഷാര റിജാസ്, ട്രഷറർ അനീഷ് ജോസ്, സ്നേഹവിരുന്ന് കൺവീനർമാരായ മൻസൂർ മൊയിദീൻ, രാജേഷ് മാണിക്കൊത്, അജാസ് അലി, അനീഷ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

ഡബ്ലിയു.എം.എഫ് ഖത്തർ നാഷണൽ കൗൺസിൽ രക്ഷാധികാരി കെ ആർ ജയരാജിന്റെ സാനിധ്യം പരിപാടിയുടെ മാറ്റുകൂട്ടി.

Comments


Page 1 of 0