// // // */ E-yugam


ഈയുഗം ന്യൂസ്
May  01, 2022   Sunday   03:48:37pm

news



whatsapp

ദോഹ: നാദാപുരം ചെറുമോത്തെ പൗരപ്രമുഖനായ പരേതരായ പുത്തൻ പീടികയിൽ സൂപ്പി ഹാജി, കരുവാണ്ടി അയിശു ഹജ്‌ജുമ്മ എന്നിവരുടെ മകൻ പി പി മുഹമ്മദ് ഹാജി (65) സ്വവസതിയിൽ നിര്യാതനായി.

നാൽപത് വർഷത്തിൽ കൂടുതൽ ഖത്തറിൽ പ്രവാസിയായിരുന്നു മുഹമ്മദ് ഹാജി. ഖത്തർ പോസ്റ്റ് ഓഫീസ് ,ഖത്തർ എയർപോർട്ട് എന്നിവിടങ്ങളിൽ ജോലി ചെയ്ത അദ്ദേഹം ക്യൂ എൻ ടി കാർഗോ ഉദ്യോഗസ്ഥനായാണ് വിരമിച്ചത്.

ഏതാനും മാസങ്ങളായി അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു.

പരേതനായ തീക്കുന്നുമ്മൽ കുഞ്ഞമ്മദ് കുട്ടി ഹാജിയുടെ മകൾ റാബിയ പത്നിയും ഇസ്മായിൽ (എൻജിനീയർ അലി ബിൻ അലി ഖത്തർ), സവാദ് ( മാനേജിംങ് പാർട്ടണർ മോംസ് ടീ ഖത്തർ), ഡോ: സാഹിൽ ( മിംസ് ഹോസ്പിറ്റൽ കണ്ണൂർ) എന്നിവർ മക്കളുമാണ്.

മമ്മു മാസ്ററർ, അബ്ദുല്ല ഹാജി (പരേതർ), പോക്കർ ഹാജി, അബ്ദുറഹിമാൻ ഹാജി, കുഞമ്മത്കുട്ടി ഹാജി, ബിയ്യാത്തൂ, കുഞ്ഞാമി മറിയം എന്നിവർ സഹോദരീ സഹോദരൻമാരാണ്.

ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചെറുമോത്ത് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

മയ്യത്ത് നമസ്കാരം ഇന്ന് (ഞായറാഴ്ച) ഇശാ നമസ്കാരത്തിന് ശേഷം (7: 30ന്) ദോഹ മർക്കിയ MRA റെസ്റ്റോറൻ്റിനു പിറകുവ ശത്തുള്ള പള്ളിയിൽ വെച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments


Page 1 of 0