// // // */
ഈയുഗം ന്യൂസ്
April 29, 2022 Friday 02:48:43am
ദോഹ: ഖത്തർ ഐ.എം.സി.സി (IMCC) മുൻ വൈസ് പ്രസിഡൻ്റും വടകരയിലെ സാമൂഹ്യ-രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന യു. റൈസൽ (43) നാട്ടിൽ മരണപ്പെട്ടു.
ഒന്നര വർഷം മുമ്പാണ് റൈസൽ ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോയത്. കോവിഡ് മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ നിന്ന് തിരിച്ചു വരാൻ കഴിഞ്ഞില്ല. വീണ്ടും ഖത്തറിലേക്ക് കൊണ്ടുവരാൻ സുഹൃത്തുക്കൾ ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.
റൈസലിന് ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്.
ഖത്തറിലെ പെർഫെക്ട് കാറ്ററിംഗ് സെർവീസസ് കമ്പനിയിൽ ജോലി ചെയ്തിരുന്നു.
മയ്യിത്ത് ഇന്ന് നാട്ടിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റൈസലിന്റെ ആകസ്മിക നിര്യാണം സുഹൃത്ത്ക്കളെയും പാർട്ടി പ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
സഹപ്രവർത്തകൻ്റെ വേർപാടിൽ ഖത്തർ ഐ.എം.സി.സി അനുശോചനം അറിയിച്ചു.