// // // */ E-yugam


ഈയുഗം ന്യൂസ്
April  25, 2022   Monday   04:06:25pm

news



whatsapp

ദോഹ: പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഖത്തർ സംസ്‌കൃതിയുടെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇഫ്‌താർ വിരുന്നു സംഘടിപ്പിച്ചു.

ഗരാഫ , ദോഹ സെന്റർ, മിസൈദ്, മൻസൂറ, ന്യൂ സലാത്ത, വക്ര, എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി പരിപാടികൾ സംഘടിപ്പിച്ചു.

മറ്റു യൂണിറ്റുകളായ അബുഹമൂർ, നജ്മ, റയ്യാൻ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവ വരും ദിവസങ്ങളിൽ ഇഫ്‌താർ പരിപാടികൾ സംഘടിപ്പിക്കും. സംസ്‌കൃതി അംഗങ്ങളുടെ നല്ല പങ്കാളിത്തം പരിപാടികളിൽ ഉണ്ടായിരുന്നു.

സംസ്‌കൃതി കേന്ദ്ര കമ്മറ്റി ഭാരവാഹികൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Comments


Page 1 of 0